*സംഘടന കമ്മിറ്റി  യോഗ തീരുമാനങ്ങൾ*


മേഖലാ പ്രസിഡൻറ് എം ആർ സുനിൽ ദത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. 



എല്ലാ വ്യാഴാഴ്ചകളിലും പരിഷത് ഭവനിൽ വെച്ച് 5 മണിക്ക് *സംഘടന കമ്മിറ്റി യോഗം* ചേരും. 

മേഖല ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

സംഘടന കമ്മറ്റിയിൽ 5 മണി മുതൽ 5 .30 വരെയുള്ള സമയം ഏതെങ്കിലും ഒരു  സമകാലിക വിഷയവുമായി ബന്ധപ്പെട്ട  അവതരണവും ,ചർച്ചയും നടക്കും. തുടർന്ന്  6.30 വരെ സംഘടന വിഷയങ്ങൾ ചർച്ച ചെയ്യും.




*അഴീക്കോട് യൂണിറ്റ് സമ്മേളനം* ഏപ്രിൽ മൂന്നിന് നടക്കും. മേഖല ചുമതല _ പി.പി ജനകൻ.

സംഘടനാരേഖ അവതരണം_ സുധീർ ഗോപിനാഥ്. 


*ജില്ലാ സമ്മേളനത്തിലെ പങ്കാളിത്തം* ഉറപ്പാക്കുന്നതിനായി മേഖല കമ്മിറ്റി അംഗങ്ങളെ  താഴെ പറയും പ്രകാരം ചുമതലപ്പെടുത്തി. 




മേത്തല_ എംആർ.സുനിൽ ദത്ത് 


എടവിലങ്ങ്_ എൻ വി ഉണ്ണികൃഷ്ണൻ 


എറിയാട്_ എ .ബി മുഹമ്മദ് സഗീർ 


അഴീക്കോട്_ പി പി ജനകൻ 


പൊയ്യ _സുധീർ ഗോപിനാഥ് 


കൊടുങ്ങല്ലൂർ _അജിത പാടാരിൽ 


പുല്ലൂറ്റ് _ പ്രൊഫസർ കെ അജിത .



ജില്ലയുടെ പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്കായി ഏപ്രിൽ 6 ന് മേഖല കമ്മിറ്റി യോഗം ചേരും. 

അതിനുമുൻപായി പ്രവർത്തന റിപ്പോർട്ട് വായിച്ച് കുറിപ്പുകൾ തയ്യാറാക്കി വരേണ്ടതാണ്. 


ഇതിനായി പ്രവർത്തന റിപ്പോർട്ടിൻ്റെ വിവിധ ഭാഗങ്ങൾ തരംതിരിച്ച് നൽകി. 


അംഗത്വം &സംഘടന _എ ബി മുഹമ്മദ് സഗീർ & ഇ. എഫ്. പ്രിൻസ്.


 ജെൻഡർ &സാമ്പത്തികം _എം ആർ സുനിൽ ദത്ത്& ജമീല ടീച്ചർ. 


ആരോഗ്യം_ എൻ . എ.എം അഷറഫ്& പി.ആർ ബിന്ദു.


ഊർജ്ജം _പി.പി ജനകൻ 


ബാലവേദി_ കിഷോർ ബാബു &പി പി ശശികല 


വിദ്യാഭ്യാസം_ അജിത& വി .മനോജ് 


പരിസരം ,വികസനം_ ബാബു കളത്തേരി &പി എ മുഹമ്മദ് റാഫി


പി പി സി ഉൽപ്പന്നങ്ങൾ _എൻ വി ഉണ്ണികൃഷ്ണൻ 


പുസ്തകം മാസിക _കെ .കെ ഉണ്ണികൃഷ്ണൻ 


കലാസംസ്കാരം_ സുധീർ ഗോപിനാഥ്


മറ്റുള്ളവ  _പ്രൊഫ. കെ അജിത & നൗഷാദ് കൈതവളപ്പിൽ.


*വിപുലീകൃത മേഖല പ്രവർത്തക യോഗം*


ജില്ലാ സമ്മേളനത്തിനുശേഷം മേഖലയിലെ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തകയോഗം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. 


ഈ യോഗത്തിൽ വെച്ച് ഓരോ യൂണിറ്റും ഈ വർഷം നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങളുടെ അവതരണം, ചർച്ച എന്നിവ നടത്തണം. 

ഇതിനു മുന്നോടിയായി എല്ലാ യൂണിറ്റുകളും യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കേണ്ടതാണ്.



മാസത്തിൽ ഒരു തവണ ഓൺലൈനായോ, നേരിട്ടോ ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.  ഈ മാസം ആശ വർക്കർമാരുടെ സമരത്തിൻ്റെ വിവിധ വശങ്ങൾ എന്ന വിഷയമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.


കൊടുങ്ങല്ലൂരിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന മാടൻ മോക്ഷം എന്ന നാടകത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തീരുമാനിച്ചു.



ഏപ്രിൽ 6 ന് മുൻപായി എല്ലാ യൂണിറ്റ് കമ്മിറ്റികളും യോഗം ചേരണമെന്നും തീരുമാനിച്ചു.


Comments

Popular posts from this blog