Posts

Showing posts from March, 2025
 *സംഘടന കമ്മിറ്റി  യോഗ തീരുമാനങ്ങൾ* മേഖലാ പ്രസിഡൻറ് എം ആർ സുനിൽ ദത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.  എല്ലാ വ്യാഴാഴ്ചകളിലും പരിഷത് ഭവനിൽ വെച്ച് 5 മണിക്ക് *സംഘടന കമ്മിറ്റി യോഗം* ചേരും.  മേഖല ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. സംഘടന കമ്മറ്റിയിൽ 5 മണി മുതൽ 5 .30 വരെയുള്ള സമയം ഏതെങ്കിലും ഒരു  സമകാലിക വിഷയവുമായി ബന്ധപ്പെട്ട  അവതരണവും ,ചർച്ചയും നടക്കും. തുടർന്ന്  6.30 വരെ സംഘടന വിഷയങ്ങൾ ചർച്ച ചെയ്യും. *അഴീക്കോട് യൂണിറ്റ് സമ്മേളനം* ഏപ്രിൽ മൂന്നിന് നടക്കും. മേഖല ചുമതല _ പി.പി ജനകൻ. സംഘടനാരേഖ അവതരണം_ സുധീർ ഗോപിനാഥ്.  *ജില്ലാ സമ്മേളനത്തിലെ പങ്കാളിത്തം* ഉറപ്പാക്കുന്നതിനായി മേഖല കമ്മിറ്റി അംഗങ്ങളെ  താഴെ പറയും പ്രകാരം ചുമതലപ്പെടുത്തി.  മേത്തല_ എംആർ.സുനിൽ ദത്ത്  എടവിലങ്ങ്_ എൻ വി ഉണ്ണികൃഷ്ണൻ  എറിയാട്_ എ .ബി മുഹമ്മദ് സഗീർ  അഴീക്കോട്_ പി പി ജനകൻ  പൊയ്യ _സുധീർ ഗോപിനാഥ്  കൊടുങ്ങല്ലൂർ _അജിത പാടാരിൽ  പുല്ലൂറ്റ് _ പ്രൊഫസർ കെ അജിത . ജില്ലയുടെ പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്കായി ഏപ്രിൽ 6 ന് മേഖല കമ്മിറ...
 *അറിയിപ്പ്* സുഹൃത്തുക്കളെ, *ഇന്ന് (27/03/25) വൈകീട്ട് 5 മണിക്ക്* പരിഷത് ഭവനിൽ വെച്ച് സംഘടന കമ്മിറ്റി കൂടുന്നു. മേഖല കമ്മിറ്റി അംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കണേ. അജണ്ട. 1. അഴീക്കോട് യൂണിറ്റ് സമ്മേളനം. 2. ജില്ലാ സമ്മേളനം_ പങ്കാളിത്തം ഉറപ്പാക്കൽ. 3. വിപുലീകൃത മേഖല കമ്മിറ്റി _ ആലോചനകൾ. 4. അധ്യക്ഷൻ അനുവദിക്കുന്ന മറ്റ് അജണ്ടകൾ. അഭിവാദ്യങ്ങളോടെ, എം.ആർ.സുനിൽ ദത്ത് (പ്രസിഡൻ്റ്) . അജിത പാടാരിൽ  (സെക്രട്ടറി)
 *കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം 2025 മാർച്ച് 22 ,23 തീയതികളിൽ നടന്നു*  മാർച്ച് 22 ശനിയാഴ്ച ഓൺലൈനായി ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചത്  ക്യൂൻസ് യൂണിവേഴ്സിറ്റി (ബെൽ ഫാസ്റ്റ് ,യു.കെ) യിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി. ദീപക് ആയിരുന്നു. നിർമ്മിത ബുദ്ധിയും നൈതികതയും_ എന്ന വിഷയത്തിൽ അദ്ദേഹം വിഷയാവതരണം നടത്തി. നിർമ്മിത   ബുദ്ധിയുടെ കാലത്ത് വളരെ അവധാനതയോട് കൂടിയുള്ള തെരഞ്ഞെടുപ്പുകളും ,സാങ്കേതികവിദ്യയുടെ ഉപയോഗവും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി . തുടർന്ന് ചർച്ചയിൽ സുജൻ പുപ്പത്തി, എൻ ആർ രമേഷ് ബാബു ,ശശികുമാർ, എംആർ സുനിൽദത്ത് എന്നീവർ പങ്കെടുത്തു. സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മേഖലാ പ്രസിഡൻറ് ശ്രീ കെ .കെ ഉണ്ണികൃഷ്ണൻ ആയിരുന്നു . മേഖലയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ .ബി മുഹമ്മദ് സഗീര്‍ അവതരിപ്പിച്ചു . വരവ് ചെലവ് കണക്കുകൾ ട്രഷറർ പി .ആർ ബിന്ദു അവതരിപ്പിച്ചു . തുടർന്ന് മേഖല ഇന്റേണൽ ഓഡിറ്റർ ഏ.ഏ കിഷോർ ബാബു ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓസിറ്റ് വിശദികരണം നൽകി. സമ്മേളനത്തിന്  മേഖലാ ജോയിൻ്റ് സെക്രട...