[12/04, 11:58] Sudheer Gopinath: *നിർമ്മിത ബുദ്ധി: ചരിത്രം, ധാർമ്മികത, സാമൂഹിക-രാഷ്ട്രീയ സ്വാധീനം, ഭാവി സാധ്യതകളും കേരളത്തിന്റെ പ്രത്യേക സാഹചര്യവും* നിർമ്മിത ബുദ്ധി (Artificial Intelligence - AI) ഇന്ന് ലോകമെമ്പാടും വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകൾ യന്ത്രങ്ങൾക്ക് നൽകുന്ന ഈ വിദ്യ, നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. AI-യുടെ ചരിത്രം, ഉയർത്തുന്ന ധാർമ്മിക പ്രശ്നങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ സ്വാധീനങ്ങൾ, ഭാവി സാധ്യതകൾ എന്നിവയോടൊപ്പം കേരളത്തിന്റെ പ്രത്യേക സാഹചര്യവും ഈ സാങ്കേതികവിദ്യയോടുള്ള സമീപനവും ഈ പ്രസംഗത്തിൽ ചർച്ച ചെയ്തു. 1. *സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും ചരിത്രപശ്ചാത്തലം* മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിൽ സുപ്രധാനമായവയാണ് തീ, ചക്രം, വൈദ്യുതി തുടങ്ങിയവ. ഇവയെല്ലാം ഭൗതികമായ അധ്വാനം കുറയ്ക്കാൻ സഹായിച്ചു. നിർമ്മിത ബുദ്ധി ഇതാദ്യമായി ബുദ്ധിപരമായ ജോലികൾ യന്ത്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ആദ്യം ശാരീരിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഇന്ന് മനുഷ്യന്റെ ചിന്താശേഷിയെയും മാ...
Posts
- Get link
- X
- Other Apps
*സംഘടന കമ്മിറ്റി യോഗം* *24/04/2025* *തീരുമാനങ്ങൾ* പങ്കെടുത്തവർ. 1.എ.ബി മുഹമ്മദ് സഗീർ. 2.സജ്ന മനോജ്. 3.പ്രൊഫ. കെ. അജിത. 4.പി.പി.ജനകൻ. 5.സുധീർ ഗോപിനാഥ്. 6.കെ കെ ഉണ്ണികൃഷ്ണൻ. 7.എൻ.വി.ഉണ്ണി കൃഷ്ണൻ. 8.എം. ആർ.സുനിൽ ദത്ത്. 9.വി.മനോജ്. 10.രജനി. 11.അജിത പാടാരിൽ . 👉ജില്ലാ സമ്മേളനം റിപ്പോർട്ടിങ് നടത്തി. 👉പുല്ലൂറ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന *കളിയൊരു ലഹരി യാവട്ടെ* എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ എല്ലാ യൂണിറ്റിൽനിന്നും പങ്കാളിത്തം ഉണ്ടാകണമെന്ന് ഓർമിപ്പിച്ചു. 👉യൂണിറ്റ് യോഗങ്ങൾ അടുത്താഴ്ചയിൽ ചേരുകയും അംഗത്വ പട്ടിക പരിശോധിച്ച് നിലവിലെ അംഗങ്ങളെ നേരിൽകണ്ട് പുതുക്കുവാൻ ഉള്ള ആലോചനകൾ നടക്കണം. ഓരോ പ്രദേശത്തിനും രണ്ടോ മൂന്നോ പേർക്ക് ചുമതല നൽകണം. പുതിയ അംഗങ്ങളെ പ്രത്യേകിച്ചും ചെറുപ്പക്കാരെ ചേർക്കുവാനുള്ള പ്രത്യേക ശ്രദ്ധ ഉണ്ടാവണം. 👉 അംഗത്വ ഫീസ് കൃത്യമായി ശേഖരിക്കുകയും, യൂണിറ്റ് സെക്രട്ടറിയെ ഏൽപ്പിക്കുകയും ചെയ്യണം. 👉 യൂണിറ്റ് യോഗം ചേരുന്ന തീയതി, സമയം, സ്ഥലം എന്നിവ മേഖല ഗ്രൂപ്പിൽ അറിയിക്കണം. 👉 അഴീക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാന്ത ടീച്ചർ അനുസ്മരണം സംഘടിപ്പിക്ക...
- Get link
- X
- Other Apps
*കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊടുങ്ങല്ലൂർ മേഖലയുടെ സംവാദ പരിപാടി റിപ്പോർട്ട്* സംഘടിപ്പിച്ചവർ: കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊടുങ്ങല്ലൂർ മേഖല തിയ്യതി: 10/04/2025 (വ്യാഴാഴ്ച) സമയം: രാത്രി 7:30 വേദി: ഓൺലൈൻ (Google Meet) മീറ്റിംഗ് ലിങ്ക്: https://meet.google.com/zbj-jkum-jxq മീറ്റിംഗ് കോഡ്: zbj-jkum-jxq വിഷയം: *ആശാപ്രവർത്തകർ - സാമൂഹിക ആരോഗ്യത്തിന്റെ ജനകീയ മുഖം* *ആമുഖം* : കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊടുങ്ങല്ലൂർ മേഖല 2025 ഏപ്രിൽ മാസത്തിലെ സംവാദ പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു. "ആശാപ്രവർത്തകർ - സാമൂഹിക ആരോഗ്യത്തിന്റെ ജനകീയ മുഖം" എന്ന സുപ്രധാന വിഷയത്തെക്കുറിച്ചായിരുന്നു ഈ സംവാദം. സാമൂഹിക ആരോഗ്യരംഗത്ത് ആശാപ്രവർത്തകരുടെ നിർണായകമായ പങ്ക് ചർച്ച ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ആർദ്ര നോഡൽ ഓഫീസർ ഡോക്ടർ ശ്രീജിത്ത് എച്ച് ദാസ് വിഷയത്തിന്റെ എല്ലാ തലങ്ങളിലും സ്പർശിച്ചുകൊണ്ട് വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിലെ പ്രധാന പോയിന്റുകൾ താഴെ പറയുന്നവയാണ്. *പ്രധാന പോയിന്റുകൾ:* സംവാദത്തിൽ പങ്കെടുത്തവർ ആശാപ്രവർത്തകരുടെ വിവിധ തലങ്ങളിലുള്ള...
- Get link
- X
- Other Apps
*സംഘടന കമ്മിറ്റി യോഗ തീരുമാനങ്ങൾ* മേഖലാ പ്രസിഡൻറ് എം ആർ സുനിൽ ദത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. എല്ലാ വ്യാഴാഴ്ചകളിലും പരിഷത് ഭവനിൽ വെച്ച് 5 മണിക്ക് *സംഘടന കമ്മിറ്റി യോഗം* ചേരും. മേഖല ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. സംഘടന കമ്മറ്റിയിൽ 5 മണി മുതൽ 5 .30 വരെയുള്ള സമയം ഏതെങ്കിലും ഒരു സമകാലിക വിഷയവുമായി ബന്ധപ്പെട്ട അവതരണവും ,ചർച്ചയും നടക്കും. തുടർന്ന് 6.30 വരെ സംഘടന വിഷയങ്ങൾ ചർച്ച ചെയ്യും. *അഴീക്കോട് യൂണിറ്റ് സമ്മേളനം* ഏപ്രിൽ മൂന്നിന് നടക്കും. മേഖല ചുമതല _ പി.പി ജനകൻ. സംഘടനാരേഖ അവതരണം_ സുധീർ ഗോപിനാഥ്. *ജില്ലാ സമ്മേളനത്തിലെ പങ്കാളിത്തം* ഉറപ്പാക്കുന്നതിനായി മേഖല കമ്മിറ്റി അംഗങ്ങളെ താഴെ പറയും പ്രകാരം ചുമതലപ്പെടുത്തി. മേത്തല_ എംആർ.സുനിൽ ദത്ത് എടവിലങ്ങ്_ എൻ വി ഉണ്ണികൃഷ്ണൻ എറിയാട്_ എ .ബി മുഹമ്മദ് സഗീർ അഴീക്കോട്_ പി പി ജനകൻ പൊയ്യ _സുധീർ ഗോപിനാഥ് കൊടുങ്ങല്ലൂർ _അജിത പാടാരിൽ പുല്ലൂറ്റ് _ പ്രൊഫസർ കെ അജിത . ജില്ലയുടെ പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്കായി ഏപ്രിൽ 6 ന് മേഖല കമ്മിറ...
- Get link
- X
- Other Apps
*അറിയിപ്പ്* സുഹൃത്തുക്കളെ, *ഇന്ന് (27/03/25) വൈകീട്ട് 5 മണിക്ക്* പരിഷത് ഭവനിൽ വെച്ച് സംഘടന കമ്മിറ്റി കൂടുന്നു. മേഖല കമ്മിറ്റി അംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കണേ. അജണ്ട. 1. അഴീക്കോട് യൂണിറ്റ് സമ്മേളനം. 2. ജില്ലാ സമ്മേളനം_ പങ്കാളിത്തം ഉറപ്പാക്കൽ. 3. വിപുലീകൃത മേഖല കമ്മിറ്റി _ ആലോചനകൾ. 4. അധ്യക്ഷൻ അനുവദിക്കുന്ന മറ്റ് അജണ്ടകൾ. അഭിവാദ്യങ്ങളോടെ, എം.ആർ.സുനിൽ ദത്ത് (പ്രസിഡൻ്റ്) . അജിത പാടാരിൽ (സെക്രട്ടറി)
- Get link
- X
- Other Apps
*കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം 2025 മാർച്ച് 22 ,23 തീയതികളിൽ നടന്നു* മാർച്ച് 22 ശനിയാഴ്ച ഓൺലൈനായി ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചത് ക്യൂൻസ് യൂണിവേഴ്സിറ്റി (ബെൽ ഫാസ്റ്റ് ,യു.കെ) യിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി. ദീപക് ആയിരുന്നു. നിർമ്മിത ബുദ്ധിയും നൈതികതയും_ എന്ന വിഷയത്തിൽ അദ്ദേഹം വിഷയാവതരണം നടത്തി. നിർമ്മിത ബുദ്ധിയുടെ കാലത്ത് വളരെ അവധാനതയോട് കൂടിയുള്ള തെരഞ്ഞെടുപ്പുകളും ,സാങ്കേതികവിദ്യയുടെ ഉപയോഗവും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി . തുടർന്ന് ചർച്ചയിൽ സുജൻ പുപ്പത്തി, എൻ ആർ രമേഷ് ബാബു ,ശശികുമാർ, എംആർ സുനിൽദത്ത് എന്നീവർ പങ്കെടുത്തു. സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മേഖലാ പ്രസിഡൻറ് ശ്രീ കെ .കെ ഉണ്ണികൃഷ്ണൻ ആയിരുന്നു . മേഖലയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ .ബി മുഹമ്മദ് സഗീര്‍ അവതരിപ്പിച്ചു . വരവ് ചെലവ് കണക്കുകൾ ട്രഷറർ പി .ആർ ബിന്ദു അവതരിപ്പിച്ചു . തുടർന്ന് മേഖല ഇന്റേണൽ ഓഡിറ്റർ ഏ.ഏ കിഷോർ ബാബു ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓസിറ്റ് വിശദികരണം നൽകി. സമ്മേളനത്തിന് മേഖലാ ജോയിൻ്റ് സെക്രട...